ഇനി മുതല്‍ കുവൈറ്റില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധം

ഇത് സംബന്ധിച്ച ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം നല്‍കി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച ബില്ലിന് ദേശീയ അസംബ്ലി അംഗീകാരം നല്‍കി. ഈ ബില്‍ നടപ്പിലാക്കിയാല്‍ ആരോഗ്യ മേഖലയിലെ വികസനം പൂര്‍ണ രീതിയില്‍ സാധ്യമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം മാത്രം കുവൈറ്റില്‍ ആറ് ലക്ഷത്തിലധികം പ്രവാസികളാണ് ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയത്. അതുകൊണ്ട് തന്നെ സന്ദര്‍ശക വിസയിലെത്തുന്നവരും ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്ക്കണമെന്നാണ് നിര്‍ദേശമാണ് അധികൃതര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

സന്ദര്‍ശക വിസയ്ക്കും താല്‍ക്കാലിക റസിഡന്റ്‌സിനുമായി അപേക്ഷിക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് അടച്ചതിന്റെ രേഖ ഹാജരാക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കുവൈറ്റില്‍ നിന്ന് അവരവരുടെ രാജ്യത്തേക്ക് മരുന്ന് കൊണ്ടുപോയി വില്‍പ്പന നടത്തുന്നത് തടയാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

Exit mobile version