എയര്‍ ഇന്ത്യയില്‍ സൗജന്യ ലഗേജ് അനുമതി കൂട്ടി; ആനുകൂല്യം മാര്‍ച്ച് 23 വരെ

എയര്‍ ഇന്ത്യയില്‍ ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും വരെ ലഗേജ് കൊണ്ടുപോകാം

ദുബായ്: എയര്‍ ഇന്ത്യയില്‍ സൗജന്യ ലഗേജ് കൊണ്ട് പോകാനുള്ള അനുമതി കൂട്ടി. ദുബായില്‍ നിന്ന് കോഴിക്കോട്, കൊച്ചി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്കുമാണ് സൗജന്യ ലഗേജ് പരിധി കൂട്ടിയത്.

എയര്‍ ഇന്ത്യയില്‍ ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും വരെ ലഗേജ് കൊണ്ടുപോകാം. അതേസമയം മാര്‍ച്ച് 23വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക എന്ന് അധികൃതര്‍ അറിച്ചു.

Exit mobile version