കുവൈറ്റില്‍ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായാണ് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചത്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായാണ് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചത്. ഫെബ്രുവരി 22 മുതല്‍ 26 വരെയായിരിക്കും അവധി ലഭിക്കുന്നത്. ഫെബ്രുവരി 25 തിങ്കളാഴ്ച കുവൈറ്റ് ദേശീയ ദിനവും 26 ചൊവ്വാഴ്ച വിമോചനദിനവുമാണ്. ഈ രണ്ട് ദിവസങ്ങളിലെ അവധിക്ക് പുറമെ 24 ഞായറാഴ്ച അധികൃതര്‍ പ്രത്യേക അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികൂടി ചേര്‍ത്താണ് അഞ്ച് ദിവസം അവധി ലഭിക്കുക.

Exit mobile version