കുവൈറ്റില്‍ കുട്ടികള്‍ക്ക് മാത്രമായി പ്രത്യേക പീഡിയാട്രിക് ഹോസ്പിറ്റല്‍ വരുന്നു

ആധുനിക സംവിധാനങ്ങളോടെയുള്ള ലാബുകള്‍, ഡിസ്‌പെന്‍സറികള്‍, ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍, ഓപറേഷന്‍ തിയറ്ററുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ആശുപത്രി 2023ല്‍ പ്രവര്‍ത്തന ആരംഭിക്കാനാണ് തീരുമാനം

കുവൈറ്റ്: കുവൈറ്റില്‍ ആധുനിക സൗകര്യങ്ങളോട് കൂടെ കുട്ടികള്‍ക്ക് മാത്രമായുള്ള പ്രത്യേക ആശുപത്രി വരുന്നു. സബാഹ് ആരോഗ്യ മേഖലയില്‍ 792 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന പീഡിയാട്രിക് ഹോസ്പിറ്റല്‍ നിര്‍മ്മിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. കുവൈറ്റില്‍ നാല് വര്‍ഷത്തിനുളളില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാനാണ് ശ്രമം.

ഈ ആശുപത്രി വരുന്നതോയെ കുട്ടികള്‍ക്ക് മാത്രമായുള്ള രാജ്യത്തെ ആദ്യത്തെ ആശുപത്രിയായിരിക്കും ഇത്. കുട്ടികളുടെ എല്ലാ രോഗ ചികിത്സകളും ഒരു കുടക്കീഴില്‍ കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പീഡിയാട്രിക് ഹോസ്പിറ്റല്‍ നിര്‍മ്മിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെയുള്ള ലാബുകള്‍, ഡിസ്‌പെന്‍സറികള്‍, ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍, ഓപറേഷന്‍ തിയറ്ററുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ആശുപത്രി 2023ല്‍ പ്രവര്‍ത്തന ആരംഭിക്കാനാണ് തീരുമാനം എന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version