കുവൈറ്റില്‍ സ്വദേശിവത്കരണം; സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി

കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ക് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ബാങ്കിങ്, ടെലികമ്യൂണിക്കേഷന്‍ മേഖലകളില്‍ ഭൂരിഭാഗം ജീവനക്കാരും സ്വദേശികളാകണം എന്നണ്. 70 ശതമാനം ബാങ്കിങ് മേഖലയിലും 65 ശതമാനം ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ ആണ് സ്വദേശികളെ ജോലിക്ക് വെയ്ക്കുന്നത്

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അനുവതിച്ചിട്ടുള്ള എണ്ണത്തില്‍ തദ്ദേശീയ തൊഴിലാളികളില്ലാത്ത സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുന്ന വിദേശികളില്‍ നിന്നുമാണ് പിഴ ഈടാക്കുമെന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരാളില്‍ നിന്നും മൂന്നൂറ് കുവൈറ്റ് ദിനാറാണ് പിഴയായി ഈടാക്കുന്നത്.

അതെസമയം കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ക് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ബാങ്കിങ്, ടെലികമ്യൂണിക്കേഷന്‍ മേഖലകളില്‍ ഭൂരിഭാഗം ജീവനക്കാരും സ്വദേശികളാകണം എന്നണ്. 70 ശതമാനം ബാങ്കിങ് മേഖലയിലും 65 ശതമാനം ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ ആണ് സ്വദേശികളെ ജോലിക്ക് വെയ്ക്കുന്നത്.

ഇതിന് പുറമേ റിയല്‍ എസ്സ്‌റ്റേറ്റ് 20 ശതമാനം, കരമാര്‍ഗമുള്ള ചരക്ക് നീക്കം മൂന്ന് ശതമാനം, ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് റേഷന്‍ 40 ശതമാനം, ഇന്‍ഷുറന്‍സ് 22 ശതമാനം സ്വദേശി ജീവനക്കാരെയാണ് നിയമിക്കുന്നത്. ഈ നിബന്ധന പൂര്‍ത്തിയാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുന്ന ഓരോ വിദേശി ജീവനക്കാരനും വര്‍ഷം തോറും 300 ദിനാര്‍ പിഴ കൊടുക്കേണ്ടി വരുമെന്നും പ്രധാനമന്ത്രിയുടെ ഉത്തരവില്‍ പറയുന്നു.

Exit mobile version