കുവൈറ്റില്‍ ഇഖാമ പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ ആരംഭിക്കും

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ ഉടന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കികൊണ്ടാണ് പദ്ധിയ്ക്ക് തുടക്കം കുറിക്കുന്നത്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 30 ലക്ഷത്തോളം വിദേശികള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയ്ക്ക് തുടക്കം. കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ ഉടന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കികൊണ്ടാണ് പദ്ധിയ്ക്ക് തുടക്കം കുറിക്കുന്നത്.

തുടര്‍ന്ന് മറ്റ് രംഗങ്ങളിലെ ജോലി ചെയ്യുന്നവര്‍ക്കും ഓണ്‍ലൈനായി ഇഖാമ പുതുക്കാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഓണ്‍ലൈന്‍ സംവിധാനം ആയതോടെ ഫോമും മറ്റ് ആവിശ്യ രേഖകള്‍ അപ്‌ലോഡ് ചെയ്യാനായി ഓഫിസില്‍ പോകാതെ തന്നെ ഇഖാമ പുതുക്കാന്‍ കളിയും.

ആരോഗ്യ മന്ത്രാലയം, കുറ്റാന്വേഷണ വിഭാഗം, ഇഖാമ കാര്യാലയം എന്നിവയെ ബന്ധിപ്പിച്ച് പ്രത്യേകം സോഫ്റ്റ്‌വെയറ് തയ്യാറാക്കിയിട്ടുണ്ട്. പ്രവാസികള്‍ക്ക് വളരെ പെട്ടന്ന് സേവനങ്ങള്‍ ലഭ്യമാവുന്നതിന് പുറമെ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും സമയനഷ്ടം കുറയ്ക്കാനും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

Exit mobile version