കുവൈറ്റ് ഇറക്കുമതി മത്സ്യങ്ങള്‍ വിപണിയിലെത്തിക്കാന്‍ പുതിയ സര്‍ക്കുലര്‍

ജനുവരി 20 മുതല്‍ അടയാളപ്പെടുത്താത്ത ഇറക്കുമതി മത്സ്യം വിറ്റാല്‍ നടപടി സ്വകരിക്കുമെന്ന് സര്‍ക്കുലര്‍ പറയുന്നു. ആവോലി, ബാലൂല്‍, നാഖൂര്‍, സുബൈത്തി, ശീം തുടങ്ങിയ മത്സ്യങ്ങളില്‍ തദ്ദേശീയമായവയും ഇറക്കുമതി ഇനങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കാനാണ് ലക്ഷ്യം

കുവൈറ്റില്‍ മത്സ്യങ്ങള്‍ വിപണിയിലെത്തിക്കാല്‍ പുതിയ നിയമം. വാണിജ്യ വ്യവസായ മന്ത്രാലയമാണ് പുതിയ നിയമം സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. ഇറക്കുമതി മത്സ്യങ്ങള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ പ്രത്യേകം അടയാളപ്പെടുത്തണമെന്നു പുതിയ നിര്‍ദേശം.

ജനുവരി 20 മുതല്‍ അടയാളപ്പെടുത്താത്ത ഇറക്കുമതി മത്സ്യം വിറ്റാല്‍ നടപടി സ്വകരിക്കുമെന്ന് സര്‍ക്കുലര്‍ പറയുന്നു. ആവോലി, ബാലൂല്‍, നാഖൂര്‍, സുബൈത്തി, ശീം തുടങ്ങിയ മത്സ്യങ്ങളില്‍ തദ്ദേശീയമായവയും ഇറക്കുമതി ഇനങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കാനാണ് ലക്ഷ്യം. ഇരക്കുമതി മത്സ്യങ്ങള്‍ വില കൂട്ടി വില്‍ക്കുന്നതിനെതിരെ നടപടി എടുക്കും. കുവൈറ്റില്‍ വിലക്കുള്ള സമയങ്ങളില്‍ മത്സ്യബന്ധനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Exit mobile version