ഒമാനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; കൊല്ലം സ്വദേശി മരണപ്പെട്ടു

സഹം: വാഹനം ഇടിച്ച് പരിക്കേറ്റ കൊല്ലം സ്വദേശി ഒമാനില്‍ മരണപ്പെട്ടു. ഒമാന്‍ വടക്കന്‍ ബാത്തിന മേഖലയിലെ ഹിജാരിയിലെ റദ്ദയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിലാണ് മലയാളി അന്തരിച്ചത്.

കൊല്ലം കുണ്ടറ ഉളിയകോവില്‍ സുനില്‍ കുമാര്‍ (47) ആണ് മരിച്ചത്. റദ്ദയില്‍ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സഹം ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹമിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അശോകന്‍ പറഞ്ഞു.
ALSO READ-നെടുമങ്ങാട് ജ്വല്ലറി മോഷണം; അഞ്ച് പേരെ പോലീസ് പിടികൂടി; പ്രതികള്‍ നാല് പേരും 15 വയസിന് താഴെയുള്ളവര്‍

അച്ഛന്‍: അഴകേശന്‍, അമ്മ: മീനാക്ഷി, ഭാര്യ: മായ, മക്കള്‍: മിഥുന്‍, അദ്വൈത്.

Exit mobile version