കുവൈറ്റില്‍ സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ നീക്കം!

കുവൈറ്റില്‍ സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക സോഫ്റ്റ്വെയര്‍ സ്വന്തമാക്കാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയവയിലെ നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുക

കുവൈറ്റില്‍ സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നിര്‍ദേശപ്രകാരമാണ് നിയമനിര്‍മാണം.ഈ നിയമം കൊണ്ട് വരുന്നത് വഴി സൈബര്‍ കുറ്റകൃത്യങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള വിദ്വേഷ പ്രചാരണവും ഇല്ലാതാക്കാനും ദേശീയ സുരക്ഷ ഉറപ്പുവരുത്താനും സാധിക്കും.

പ്രധാനമായും വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നത് അതുകൊണ്ട് തന്നെ വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കാന്‍ ആണ് അധികൃതര്‍ പ്രഥമ പരിഗണന നല്‍കുക. കുവൈറ്റില്‍ സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക സോഫ്റ്റ്വെയര്‍ സ്വന്തമാക്കാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയവയിലെ നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുക. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 75000 ദീനാറാണ് ചെലവ് കണക്കാക്കുന്നത്.

Exit mobile version