യുഎസിലെ സമ്പന്ന ഇന്ത്യൻ കുടുംബം മരിച്ചനിലയിൽ; സമീപത്ത് നിന്ന് തോക്ക് കണ്ടെത്തി; മരണപ്പെട്ടത് ദമ്പതികളും ഏകമകളും

ന്യൂയോർക്ക്: യുഎസിലെ സമ്പന്ന സമ്പന്ന ഇന്ത്യൻ കുടുംബത്തെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജരായ ദമ്പതിമാരായ രാകേഷ് കമൽ(57), ടീന(54) ഇവരുടെ മകൾ അരിയാന (18) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാകേഷിന്റെ മൃതദേഹത്തിനടുത്ത് തോക്ക് കണ്ടെത്തിയിരുന്നു. മൂവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

വീടിനുള്ളിലേക്ക് പുറ്തതുനിന്നാരും അതിക്രമിച്ച് കയറിയതായി സൂചനയില്ല. അതുകൊണ്ട് തന്നെ കൊലപാതകമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ടീനയും ഭർത്താവും എഡുനോവ എന്ന പേരിലുള്ള വിദ്യാഭ്യാസ കമ്പനി നടത്തിയിരുന്നു. ഇവർക്ക് സമീപകാലത്തായി വലിയ സാമ്പത്തിക ബാധ്യതകളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

ഡോവറിൽ 50 ലക്ഷം ഡോളർ വിലമതിക്കുന്ന വസതിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.രണ്ടുദിവസമായി ഇവരെ കുറിച്ച് വിവരമില്ലാതിരുന്നതിനെ തുടർന്ന് ബന്ധു വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇവർ മരിച്ചത് എങ്ങനെയാണെന്ന വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.

കുടുംബത്തിന്റെ 50 ലക്ഷം ഡോളർ വിലമതിക്കുന്ന ആഡംബര വീട് ഒരുവർഷം മുമ്പ് ജപ്തി ചെയ്യപ്പെട്ടിരുന്നു. തുടർന്ന് വീട് 30 ലക്ഷം ഡോളറിന് വിൽക്കാൻ ദമ്പതികൾ നിർബന്ധിതരായിരുന്നു. 11കിടപ്പുമുറികളുള്ള 19,000 ചതുരശ്ര അടി വരുന്ന വസതി 2019ലാണ് ഇവർ വാങ്ങിയത്.

ALSO READ- ‘കെഎസ്‌യു വിടാൻ മടി; സന്ദേശം കണ്ടതിന് പിറ്റേന്ന് ജോലിക്ക് പോകാൻ തുടങ്ങി’; സത്യൻ അന്തിക്കാടിനെ സാക്ഷിയാക്കി തുറന്ന് പറഞ്ഞ് വിഡി സതീശൻ

ദമ്പതികളുടെ 2016ൽ തുടങ്ങിയ എഡ്യുനോവ കമ്പനി 2021ൽ പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫിസറായിരുന്നു ടീന. ഡൽഹി യൂനിവേഴ്‌സിറ്റിയിലും ഹാർവാർഡ് യൂനിവേഴ്‌സിറ്റിയിലുമാണ് ടീന പഠിച്ചത്.രാകേഷ് ബോസ്റ്റൺ യൂനിവേഴ്‌സിറ്റി, എംഐ.ി സ്ലോൺ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്, സ്റ്റാൻഫോർഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് പഠിച്ചത്.

2021ൽ കമ്പനി പാപ്പരായി എന്നു കാണിച്ച് ദമ്പതികൾ ഹരജി നൽകിയെങ്കിലും അത് തള്ളിക്കളഞ്ഞു. അമേരിക്കൻ റെഡ്‌ക്രോസിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു ടീന. അരിയാന വെർമോണ്ടിലെ മിഡിൽബറി കോളജിലെ വിദ്യാർഥിനിയാണ്.

Exit mobile version