വീണ്ടും നിയമം മാറ്റി സൗദി; ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ലെവി! പ്രവാസികള്‍ക്ക് തിരിച്ചടി

റിയാദ്: സൗദിയിലെ തൊഴില്‍ നിയമങ്ങളിലും നികുതി നിയമങ്ങളിലും വീണ്ടും കാതലായ മാറ്റം വരുന്നു. വളരെ ചെറിയ സ്ഥാപനങ്ങളിലെ വിദേശി ജോലിക്കാര്‍ക്കും ലെവി ഏര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. പ്രാദേശികമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നാല് വിദേശി തൊഴിലാളികള്‍ മാത്രമുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അനുവദിച്ച ലെവി ഇളവ് ഏപ്രില്‍ അവസാനത്തോടെ നിര്‍ത്തലാക്കും. പുതിയ നിയമം മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഒമ്പത് ജോലിക്കാരുള്ള സ്ഥാപനങ്ങളിലെ നാല് പേര്‍ക്കും നാല് പേര്‍ മാത്രമുള്ള സ്ഥാപനങ്ങളിലെ മുഴുവന്‍ ജോലിക്കാര്‍ക്കും ലെവി ഇളവ് അനുവദിച്ചിരുന്നു. 2019 ഏപ്രില്‍ അവസാനത്തോടെ ഈ ഇളവ് പിന്‍വലിക്കാനാണ് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്.

രാജ്യത്തെ സ്ഥാപന ഉടമകളുടെ അന്വേഷണത്തിന് മറുപടിയായി ട്വിറ്ററിലാണ് തൊഴില്‍ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയില്‍ ഒമ്പത് പേര്‍ മാത്രമുള്ള 3,19,821 ചെറുകിട സ്ഥാപനങ്ങളും നാല് പേര്‍ മാത്രമുള്ള 2,29,361 ചെറിയ സ്ഥാപനങ്ങളുമുണ്ടെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റ കണക്ക്.

Exit mobile version