നിയമലംഘനം; സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 17896 വിദേശികള്‍

റിയാദ് : സൗദി അറേബ്യയില്‍ നിയമലംഘനങ്ങളെ തുടര്‍ന്ന് ഒരാഴ്ചക്കിടെ അറസ്റ്റിലായത് 17896 വിദേശികള്‍. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടക്കിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് താമസ, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ചവരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.

also read:പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല: ഡോ.വന്ദനാദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല

10874 പേര്‍ തൗമസ നിയമലംഘകരും, 4213 പേര്‍ അതിര്‍ത്തി സുരക്ഷാചട്ടലംഘകരും 2899 തൊഴില്‍ നിയമലംഘകരുമാണ് ഉള്ളത്.

കൂടാതെ പിടിയിലായവരില്‍ രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 937 പേരും ഉള്‍പെടുന്നു,. 48 പേര്‍ രാജ്യത്ത് നിന്ന് പുറത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

Exit mobile version