സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിയെന്ന് പറഞ്ഞ് സൗദിയിലേക്ക് അയച്ചു, കിട്ടിയത് ഒട്ടകത്തെ പരിപാലിക്കുന്ന ജോലി, രക്ഷപ്പെട്ടോടിയ പ്രവാസി യുവാവിന്റെ മൃതദേഹം മരുഭൂമിയില്‍ ഉറുമ്പരിച്ച നിലയില്‍

റിയാദ്: ഇന്ത്യക്കാരനായ 22കാരന്റെ മൃതദേഹം സൗദി മരുഭൂമിയില്‍ ഉറുമ്പരിച്ച നിലയില്‍. ഉത്തര്‍പ്രദേശ് ഗാസി പൂര്‍ സ്വദേശി ജുനൈദ് ആലമി ആണ് മരിച്ചത്. ‘

വാദി ദവാസിര്‍ അതിര്‍ത്തിയിലെ മരുഭൂമിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈയിലെ ഏജന്റ് വഴിയാണ് ജുനൈദ് റിയാദിലെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കെന്ന് പറഞ്ഞായിരുന്നു ജുനൈദിനെ റിയാദിലെത്തിച്ചത്.

also read: 80കാരിയായ വയോധികയെ ക്രൂരമായി മർദ്ദിച്ച് അധ്യാപികയായ മരുമകൾ; വീഡിയോ പകർത്തി പുറത്തെത്തിച്ചത് മകൻ; പ്രതി കസ്റ്റഡിയിൽ, സംഭവം കൊല്ലത്ത്

എന്നാല്‍ ജുനൈദിന് ഇവിടെ ഒട്ടകത്തെ പരിപാലിക്കുന്ന ജോലിയില്‍ ഏര്‍പ്പെടേണ്ടി വന്നു. സ്പോണ്‍സര്‍ വീസ ഒട്ടകത്തെ മേയ്ക്കുന്ന തൊഴിലാളിയെ ആവശ്യമുണ്ടെന്ന് പറഞ്ഞ് തന്നെയായിരുന്നു മുംബൈയിലെ ഏജന്റിനെ ഏല്‍പ്പിച്ചിരുന്നത്.

എന്നാല്‍ ഏജന്റ് ഇയാളെ ചതിക്കുകയായിരുന്നു. റിയാദിലെത്തിയ ഉടനെ സ്പോണ്‍സര്‍ ഇദ്ദേഹത്തെ 300 കിലോമീറ്റര്‍ അപ്പുറത്തുള്ള മരുഭൂമിയിലെ തന്റെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി.

also read: ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കളിച്ചു കിട്ടിയ തുക കൊണ്ട് വീട്ടുജോലിക്കാരിയ്ക്ക് ഫോണ്‍: കുഞ്ഞ് മനസ്സിന്റെ വലിയ നന്മയ്ക്ക് കൈയ്യടിച്ച് സൈബര്‍ ലോകം

അവിടെ ഒട്ടകങ്ങളെ മേയ്ക്കലായിരുന്നു ജോലി. രണ്ട് മാസത്തിന് ശേഷം ജോലി ഉപേക്ഷിച്ച് അവിടെ നിന്ന് രക്ഷപ്പെട്ട് മരുഭൂമിയിലൂടെ നടന്നുപോയതയാണ് അറിവ്. മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുണ്ട്.

Exit mobile version