ആലപ്പുഴ കടൽത്തീരത്ത് അജ്ഞാത മൃതദേഹം, വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് കാണാതായ നാവികന്റേതാകാമെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്.

ദിവസങ്ങൾക്ക് മുമ്പ് അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് കാണാതായ നാവികന്റേതാകാം മൃതദേഹം എന്നാണു സംശയിക്കുന്നത്.

അതേസമയം, കാണാതായ യമന്‍ പൗരന്റേതാണോ മൃതദേഹം എന്നും സംശയമുണ്ട്. മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നടപടി തുടങ്ങി.

Exit mobile version