നിയമക്കുരുക്കില്‍പെട്ട് നാട്ടില്‍ വരാന്‍ കഴിയാതെ കുടുങ്ങിയത് 10 വര്‍ഷത്തോളം, ഒടുവില്‍ 61കാരന് പ്രവാസലോകത്ത് ദാരുണാന്ത്യം

ജിദ്ദ: നാട്ടില്‍ വരാന്‍ കഴിയാതെ പത്ത് വര്‍ഷത്തോളമായി പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്ന മലയാളി ജിദ്ദയില്‍ അന്തരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. കൊണ്ടോട്ടി ഒളവട്ടൂര്‍ കരടുകണ്ടം ചെറുകുന്നന്‍ അബ്ദുല്‍കരീം ഹാജിയാണ് മരിച്ചത്.

അറുപത്തിയൊന്നു വയസ്സായിരുന്നു. സ്‌പോണ്‍സറുമായുള്ള തൊഴില്‍ത്തര്‍ക്കം മൂലം നിയമക്കുരുക്കില്‍പെട്ട് പത്ത്‌വര്‍ഷത്തോളമായി നാട്ടിലേക്കു പോകാന്‍ സാധിച്ചിരുന്നില്ല. ജനിച്ച മണ്ണിലെത്താനുള്ള ആഗ്രഹം നടക്കാതെയാണ് അബ്ദുല്‍ കരീം ഹാജി വിടവാങ്ങിയത്.

also read: പ്രണയ വിവാഹം എതിര്‍ത്തു: ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകളുടെ വിവാഹം നടത്തി കുടുംബത്തിന്റെ പശ്ചാത്താപം

ഹൃദയാഘാതമാണ് മരണകാരണം. സന്നദ്ധ സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്ന് കേസ് ഒത്തുതീര്‍ന്ന് നാട്ടിലേക്കു പോകാനിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

also read: ആഘോഷവും ആഡംബരവുമില്ല, ചെറുചടങ്ങ് മാത്രമായി യുവ സിപിഐ നേതാവിന്റെ വിവാഹം, ജീവിതയാത്രയില്‍ ജയലക്ഷ്മിയുടെ കൈപിടിച്ച് ശുഭേഷ്

ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് സുഹൈല്‍, നജീബ, ഫിന്‍സിയ, റോഷ്‌ന ഷെറിന്‍. മരുമകന്‍ ബാസില്‍ (ജിദ്ദ).

Exit mobile version