അമിത വേഗം; അവധി ആഘോഷിക്കാന്‍ സൗദിയില്‍ എത്തിയ അമ്മയ്ക്കും നാലു മക്കള്‍ക്കും കാര്‍ അപകടത്തില്‍ ദാരുണാന്ത്യം

സൗദിയുടെ കിഴക്കന്‍ പ്രദേശത്തെ അല്‍ നുറൈഹയിലാണ് അപകടമുണ്ടായത്. 41 വയസ്സുള്ള മാതാവ്, മൂന്നും 15ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍, എട്ടും 22ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

റിയാദ്; സൗദിയില്‍ അവധി ആഘോഷിക്കാന്‍ എത്തിയ യുവതിക്കും നാലു മക്കള്‍ക്കും കാറപകടത്തില്‍ ദാരുണാന്ത്യം. 18 വയസ്സുള്ള അഞ്ചാമത്തെ മകളും പിതാവും അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റ ഇവരും ആശുപത്രിയിലാണ്.

സൗദിയുടെ കിഴക്കന്‍ പ്രദേശത്തെ അല്‍ നുറൈഹയിലാണ് അപകടമുണ്ടായത്. 41 വയസ്സുള്ള മാതാവ്, മൂന്നും 15ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍, എട്ടും 22ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

അവധി ആഘോഷിക്കാനാണ് കുടുംബം സൗദിയില്‍ എത്തിയത്. രണ്ടു കാറുകളിലായിരുന്നു സംഘം യാത്ര ചെയ്തിരുന്നത്. ഇവര്‍ താമസിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. എതിരെ നിന്നും അമിത വേഗതയില്‍ വന്ന കാര്‍ മാതാവ് ഓടിച്ചിരുന്ന കാറില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 18 വയസ്സുള്ള പെണ്‍കുട്ടി ഒഴികെ എല്ലാവരും മരിച്ചു.

Exit mobile version