രണ്ട് മാസത്തിനിടെ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സൗദിയില്‍ പിടിലായത് നാല് ഇന്ത്യക്കാര്‍

സെപ്റ്റംബര്‍ 25 മുതല്‍ ഡിസംബര്‍ 12 വരെയുള്ള കാലയളവില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 177 ഭീകരരെയാണ് സൗദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്

റിയാദ്: സൗദിയില്‍ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ രണ്ട് മാസത്തിനിടെ നാല് ഇന്ത്യക്കാര്‍ പിടിയിലായി. ദേശിയ സുരക്ഷാ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബര്‍ 25 മുതല്‍ ഡിസംബര്‍ 12 വരെയുള്ള കാലയളവില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 177 ഭീകരരെയാണ് സൗദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്തവരെ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിവിധ പ്രവിശ്യകളിലെ ജയിലുകളില്‍ അടച്ചു. രണ്ടുമാസത്തിനിടെ അറസ്റ്റിലായ ഭീകരരില്‍ 94 പേരും സ്വദേശികളാണ്. അറസ്റ്റിലായവരില്‍ സിറിയക്കാരും യെമനികളും ഈജിപ്റ്റുകാരും ഫിലിപ്പിനോകളും പാകിസ്താനികളും ബംഗ്ലാദേശുകാരും ഉള്‍പ്പെടും. ഏറ്റവും പുതിയ കണക്കനുസരിച്ചു് 5397 ഭീകരരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ്.

Exit mobile version