ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി യുഎഇ; 10 ദിവസത്തേക്ക് പ്രവേശന വിലക്ക്

ദുബായ്: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി യുഎഇ. ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്നതിനിടെ പ്രവേശന വിലക്കേർപ്പെടുത്താനാണ് രാജ്യത്തിന്റെ തീരുമാനം. ഈ മാസം 24 മുതൽ വിലക്ക് പ്രാബല്യത്തിലാകും.

ശനിയാഴ്ച മുതൽ 10 ദിവസത്തേക്കാണ് താൽക്കാലിക പ്രവേശന നിരോധനം ഏർപ്പെടുത്തുന്നത്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനം പുനഃപരിശോധിക്കും.

14 ദിവസം ഇന്ത്യയിൽ തങ്ങിയവർക്കും ഇതുവഴി ട്രാൻസിറ്റ് യാത്ര ചെയ്തവർക്കും യുഎഇയിലേക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നാണ് ആദ്യ സൂചനകൾ. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

യാത്രാവിലക്ക് സംബന്ധിച്ച് എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് വിമാനക്കമ്പനികൾ ട്രാവൽ ഏജൻസികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

Exit mobile version