പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളിയെ കവർന്നെടുത്ത് മരണം; ഓർമ്മയായത് മൂന്ന് പതിറ്റാണ്ട് പ്രവാസികൾക്ക് ആശ്വാസമായ സാമൂഹ്യപ്രവർത്തകൻ

റിയാദ്: മലയാളി പ്രവാസികൾക്ക് സൗദി അറേബ്യയിൽ ആശ്വാസമായിരുന്ന സാമൂഹ്യപ്രവർത്തകൻ ഹംസ സലാം നിര്യാതനായി. പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഹംസ സലാ(50)മിനെ മരണം കവർന്നത്. മക്ക കെഎംസിസി സെക്രട്ടറി കൂടിയായിരുന്ന ഇദ്ദേഹം മലപ്പുറം കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ്. ചികിത്സയിലിരിക്കെ മക്കയിലെ അൽനൂർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പ്രവാസി മലയാളികൾക്ക് ആശ്വാസമേകിയിരുന്ന ഹംസ സലാം മൂന്ന് പതിറ്റാണ്ടായി മക്കയിലെ സാമൂഹിക മേഖലയിൽ സജീവ പ്രവർത്തകനായിരുന്നു. ഹജ്ജ് സേവന രംഗത്തും മക്ക കെഎംസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

മക്കയിൽ ഹറമിനടുത്തുള്ള ലോഡ്ജിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഭാര്യ: സീനത്ത്, മക്കൾ: സദിദ, സബീഹ, സഹബിൻ.

Exit mobile version