ഫോര്‍മുല വണ്‍ ട്രാക്കില്‍ വിവാഹം! ലോകത്തെ അമ്പരപ്പിച്ച് അബുദാബിയിലെ മലയാളി ദമ്പതികള്‍

യുഎഇയെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ചാണ് ഈ മലയാളി ദമ്പതികള്‍ വിവാഹവീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

അബുദാബി: യുഎഇയെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ചാണ് ഈ മലയാളി ദമ്പതികള്‍ വിവാഹവീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് ഫോര്‍മുല വണ്‍ ട്രാക്കില്‍ വെച്ച് ആദ്യമായി ചിത്രീകരിച്ച ഈ വിവാഹ വീഡിയോ.

ഈ വര്‍ഷം എഫ്1 ചാമ്പ്യന്‍ഷിപ്പ് നടന്ന അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടിലാണ് മലയാളികളായ യഹിയയുടേയും ഫെമിനയുടേയും വിവാഹ വീഡിയോ ഒരുക്കിയിരിക്കുന്നത്.

ഇതിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫോര്‍മുല1 സ്റ്റൈലിലാണ് ചിത്രീകരണം. വിങ്സ് മീഡിയയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

Exit mobile version