കൊവിഡ് 19; വൈറസ് ബാധമൂലം മലയാളി വീട്ടമ്മ സൗദിയില്‍ മരിച്ചു

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂര്‍ കുന്ദംകുളം പന്നിത്തടം വൈശ്യം വീട്ടില്‍ മുത്തു എന്ന മുസ്തഫയുടെ ഭാര്യ റഹ്മത്ത് മുത്തു ആണ് മരിച്ചത്. 53 വയസായിരുന്നു.

വൈറസ് ബാധയെ തുടര്‍ന്ന് ഖമീസ് മുശൈത്തിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഖമീസ് മുശൈത്തിലെ ശിഫ അല്‍ജൂനൂബ് പോളിക്ലിനിക് മനേജര്‍ മുത്തുവിന്റ ഭാര്യയായ റഹ്മത്ത് നിരവധി വര്‍ഷമായി ഇവിടെ താമസിക്കുന്നതിനാല്‍ പ്രദേശത്തെ മലയാളികള്‍ക്കിടയില്‍ സുപരിചിതയായിരുന്നു. മക്കള്‍: റഷീദ, റിയാസ്, മുഫീദ, ഫാത്വിമ റൂബി. മരുമക്കള്‍: ജലീജ്, റിന്‍ഷി, നിസാം.

Exit mobile version