ഷാര്‍ജയില്‍ അല്‍ സജാ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപിടുത്തം

ഷാര്‍ജ: ഷാര്‍ജയില്‍ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപിടുത്തം. അല്‍ സജാ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ യാര്‍ഡ് പൂര്‍ണ്ണമായി കത്തി നശിച്ചു.

അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖാമിസ് അല്‍ നഖ്ബി പറഞ്ഞത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കുന്നതിനായി ഫോറന്‍സിക് വിഭാഗം സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചതായി കേണല്‍ അല്‍ നഖ്ബി അറിയിച്ചു.

Exit mobile version