വന്ദേഭാരത്: ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ചെലവേറും, നിരക്ക് വര്‍ധിപ്പിച്ചു

മനാമ: ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള വന്ദേഭാരത് വിമാനത്തിന്റെ നിരക്ക് വര്‍ധിപ്പിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസിന് ഇതുവരെ 85 ദിനാര്‍ ആയിരുന്നത് 106 ദിനാര്‍ ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 21 ദിനാറിന്റെ അധികച്ചെലവാണ് ഇനി യാത്രക്കാര്‍ക്ക് ഉണ്ടാവുക.

വിമാന സര്‍വീസിനുള്ള ചെലവ് ഉയര്‍ന്ന സാഹചര്യത്തിലാണ് നിരക്ക് കൂട്ടിയതെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ജൂലൈ 28നാണ് ഇനി സര്‍വീസുള്ളത്.

ഇതോടെ, വന്ദേഭാരത് ദൗത്യത്തില്‍ ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്കുള്ള
നാലാം ഘട്ടം അവസാനിക്കുകയാണ്. പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല.

Exit mobile version