കുവൈറ്റില്‍ മലയാളി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. മുംബൈയില്‍ സ്ഥിര താമസമാക്കിയ മലയാളി അലക്‌സ് ജോണ്‍ അലക്‌സാണ്ടറാണ് മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചതാണോ അതോ ജീവനൊടുക്കിയതാണോയെന്ന് വ്യക്തമല്ല.

കുവൈറ്റിലെ സാല്‍മിയ പാര്‍ഥ കിങ് കെട്ടിടത്തില്‍ നിന്നാണ് അലക്‌സ് ജോണ്‍ താഴത്തേക്ക് വീണത്. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ പറയുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബദര്‍ സുല്‍ത്താന്‍ ആന്‍ഡ് ബ്രദേഴ്‌സ് കോ ഓപ്പറേറ്റിവ് കമ്പനിയില്‍ ഫിനാന്‍സ് കണ്‍ട്രോളറായി ജോലി ചെയ്തു വരികയായിരുന്നു. അദ്ദേഹം കെട്ടടത്തിന്റെ ഒമ്പതാംനിലയില്‍ നിന്നു ചാടി ജീവനൊടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഭാര്യ: രഞ്ജി ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ ജോലി ചെയ്യുന്നു.

Exit mobile version