ഡല്‍ഹിയില്‍ വാഹനാപകടം, സുഹൃത്തുക്കളായ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി പവന്‍ (22), അശ്വിന്‍(24) എന്നിവരാണ് മരിച്ചത്. ഇരുവരും ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

ജോലികഴിഞ്ഞ് മടങ്ങവെ ഹരിനഗറില്‍ വെച്ച് ബുധനാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ പവനും അശ്വിനും ചികിത്സിയിലായിരുന്നു. തുടര്‍ന്ന് ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

also read:പ്രണയസാഫല്യം; ചാറ്റ്ജിപിടിയുടെ നിര്‍മ്മാതാവ് സാം ആള്‍ട്ട്മാന്‍ വിവാഹിതനായി, വരന്‍ അടുത്ത സുഹൃത്ത്

പവന്റെയും അശ്വിന്റെയും കുടുംബം വര്‍ഷങ്ങളായി ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയവരാണ്. ഇരുവരും പഠനത്തിന് ശേഷം ബാങ്കിംഗ് സ്ഥാപനത്തില്‍ ട്രെയിനികളായി ജോലി ചെയ്യുകയായിരുന്നു.

മരിച്ച പവന്റെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും. അശ്വിന്റെ മൃതദേഹം ദില്ലിയില്‍ തന്നെ സംസ്‌കരിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

Exit mobile version