റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; യുഎഇയില്‍ മലയാളിയായ 21കാരന് ദാരുണാന്ത്യം

റാസല്‍ഖൈമ: യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് കാഞ്ഞങ്ങാട് കൊത്തിക്കല്‍ ഇബ്രാഹിം-ഷാഹിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് റബീഹ് ആണ് റാസല്‍ഖൈമയില്‍ വെച്ച് മരിച്ചത്. 21 വയസ്സായിരുന്നു.

വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ കാറ് റബീഹിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റബീഹിനെ ഉടന്‍ തന്നെ റാക് സഖര്‍ ആശുപത്രിയിലെത്തിച്ചു.

ഇവിടെ ചികിത്സ തുടരുന്നതിനിടെ ശനിയാഴ്ച രാവിലെ 5.30ഓടെ മരണം സംഭവിക്കുകയായിരുന്നു. റാക് ജൂലാന്‍ സാസ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. സഹോദരങ്ങള്‍: ജബ്ബാര്‍, മുബഷിറ, റാബിന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Exit mobile version