കൊവിഡ് 19; വൈറസ് ബാധമൂലം ഒമാനില്‍ ഒരു മലയാളികൂടി മരിച്ചു

മസ്‌കറ്റ്: കൊവിഡ് 19 വൈറസ് ബാധമൂലം ഒമാനില്‍ ഒരു മലയാളികൂടി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മാത്യു ഫിലിപ്പ് ആണ് മരിച്ചത്. 70 വയസായിരുന്നു. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം 264 ആയി ഉയര്‍ന്നു.

അതേസമയം ഒമാനില്‍ പുതുതായി 1142 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 671 പേര്‍ ഒമാന്‍ പൗരന്മാരാണ്. 471 പേര്‍ വിദേശികളാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 33536 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 142 പേരാണ് ഇതുവരെ മരിച്ചത്. 17972 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

Exit mobile version