കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു, മരിച്ചത് കോട്ടയം സ്വദേശി

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം റിയാദില്‍ ഒരു മലയാളി കൂടി മരിച്ചു. സാമൂഹിക പ്രവര്‍ത്തകനായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി പ്രസാദ് അത്തംപള്ളി ആണ് മരിച്ചത്. 59 വയസായിരുന്നു.

വൈറസ് ബാധയെ തുടര്‍ന്ന് ഇദ്ദേഹം ഒരു മാസമായി റിയാദ് കിങ് സല്‍മാന്‍ ആശുപത്രിയിലും പിന്നീട് ശുമൈസി കിങ് സഈദ് മെഡിക്കല്‍ സിറ്റിയിലും ചികിത്സയിലായിരുന്നു.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ കിങ് ഖാലിദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച പ്രസാദിന്റെ ആരോഗ്യസ്ഥിതി പൂര്‍ണമായും മോശമാകുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു. ഭാര്യ സുമ പ്രസാദ് സൗദിയില്‍ നഴ്‌സാണ്. അഭിജിത്, അവിനാഷ്, അജയ് ദേവ പ്രസാദ് എന്നിവര്‍ മക്കളാണ്. ഇന്ത്യന്‍ ഓവര്‍സീസ് ഫോറം റിയാദ് പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു മരിച്ച പ്രസാദ് അത്തംപള്ളി.

Exit mobile version