അച്ഛന്‍ മരിച്ച് ഏതാനും ദിവസങ്ങള്‍ ശേഷം കുടുംബത്തിന്റെ ഏക ആശ്രമയമായിരുന്ന മകനും യാത്രയായി, ലെനിന്റെ മരണം തന്റെ പൊന്നോമനയെ ഒരു നോക്ക് കാണാന്‍ കഴിയാതെ, വേദന താങ്ങാനാവാതെ ഒരു കുടുംബം, സഹോദരന്റെ മരണ വാര്‍ത്ത അറിഞ്ഞ് നാട്ടിലെത്താന്‍ കഴിയാതെ ഗള്‍ഫില്‍ സഹോദരിയും ഭര്‍ത്താവും

തൃശ്ശൂര്‍: ഗള്‍ഫ് നാടുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് എന്നും തുണയായി എത്തുന്ന വ്യക്തിയാണ് സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ അഷ്‌റഫ് താമരശ്ശേരി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചപ്പോള്‍ ഗള്‍ഫ് നാടുകളില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അഷ്‌റഫ് താമരശ്ശേരി മുന്നില്‍ തന്നെയുണ്ടായിരുന്നു.

തന്നെ തളര്‍ത്തിയ പല വ്യക്തികളുടെയും വിയോഗത്തെക്കുറിച്ച് അഷ്‌റഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തന്നെ ആഴത്തില്‍ വേദനിപ്പിച്ച തൃശ്ശൂര്‍ സ്വദേശി ലെനിന്റെ മരണത്തെക്കുറിച്ചും പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്ന് പറയുകയാണ് അദ്ദേഹം. കഴിഞ്ഞ ഞായറാഴ്ച ഫുജൈ റയില്‍ വെച്ച് ഇന്ധന ടാങ്കര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് തൃശൂര്‍ മണലൂര്‍ സ്വദേശി ലെനിന്‍ മരണപ്പെട്ടത്.

ലെനിന്‍ മരണപ്പെട്ടതിന്റെ പിറ്റേ ദിവസം രണ്ടാമത്തെ മകന് 90 ദിവസം തികയുകയായിരുന്നു.ആ കുഞ്ഞ് മുഖം കാണാന്‍ കഴിയാതെ ലെനിന്‍ ദൈവത്തിന്റെ സന്നിധിയിലേക്ക് മടങ്ങി. കുറച്ച് നാളുകള്‍ക്ക് മുമ്പ് ലെനിന്റെ അച്ഛന്‍ ഗോപാലനും ഈ ലോകത്ത് നിന്നും യാത്രയായി.ആ വേദന താങ്ങാന്‍ കഴിയാതെ ലെനിന്റെ അമ്മ മാനസിക പ്രശ്‌നത്തിലാണെന്നും അതിന്റെ കൂടെയാണ് ആ കുടുംബത്തിന്റെ ആശ്രയമായ ലെനിന്റെ വേര്‍പ്പാട് എന്നും അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ലെനിന്റെ സഹോദരിയും ഭര്‍ത്താവും ബഹറെനിലാണ്. ജോലി നഷ്ടപ്പെട്ട് ഇരുവരും എംബസ്സിയുടെ വിളിയും കാത്ത് അവിടെ കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ബഹറെനിലെ സാമൂഹിക പ്രവര്‍ത്തകരായ കെ.ടി സലീമും, രാധാകൃഷ്ണപിളളയും മറ്റ് സഹപ്രവര്‍ത്തകരും ഒക്കെ ചേര്‍ന്ന് ഇവരെ നാട്ടിലേക്ക് അയക്കുവാനുളള ശ്രമത്തിലാണെന്നും എത്രയും പെട്ടെന്ന് ലെനിന്റെ സഹോദരിക്കും ഭര്‍ത്താവിനും നാട്ടിലേക്ക് മടങ്ങാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ചിലരുടെ ജീവിത അനുഭവങ്ങള്‍ വല്ലാതെ ആഴത്തില്‍ വേദനിപ്പിക്കും.അല്ലെങ്കിലും ജീവിതം അങ്ങനെയാണ്,ദുരന്തങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കും. അവിടെയാണ് മനുഷ്യന്‍ പലപ്പോഴും തളര്‍ന്ന് പോകുന്നത്.കഴിഞ്ഞ ഞായറാഴ്ച ഫുജൈ റയില്‍ വെച്ച് ഇന്ധന ടാങ്കര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് തൃശൂര്‍ മണലൂര്‍ സ്വദേശി ലെനിന്‍ മരണപ്പെട്ടത്. മരണപ്പെട്ടതിന്റെ പിറ്റേ ദിവസം രണ്ടാമത്തെ മകന് 90 ദിവസം തികയുകയാരുന്നു.ആ കുഞ്ഞ് മുഖം കാണാ ന്‍ കഴിയാതെ ലെനിന്‍ ദൈവത്തിന്റെ സന്നിധിയിലേക്ക് മടങ്ങി. കുറച്ച് നാളുകള്‍ ക്ക് മുമ്പ് ലെനിന്റെ അച്ഛന്‍ ഗോപാലനും ഈ ലോകത്ത് നിന്നും യാത്രയായി.ആ വേദന താങ്ങാന്‍ കഴിയാതെ ലെനിന്റെ അമ്മ മാനസിക പ്രശ്‌നത്തിലാണ്. അതിന്റെ കൂടെയാണ് ആ കുടുംബത്തി ന്റെ ആശ്രയമായ ലെനിന്റെ വേര്‍പ്പാട്. എങ്ങനെ സഹിക്കാന്‍ കഴിയും ആ അമ്മക്ക്.അതു കൂടാതെ പറക്കം മുറ്റാത്ത രണ്ട് കുഞ്ഞുമക്കളുമായി ലെനിന്റെ സഹധര്‍മ്മിണി രാജിയും.ആകെയുളള ഒരു സഹോദരിയും ഭര്‍ത്താവും ബഹറെനിലും. ജോലി നഷ്ടപ്പെട്ട് ഇരുവരും എംബസ്സിയുടെ വിളിയും കാത്ത് അവിടെ കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ബഹറെനിലെ സാമൂഹിക പ്രവര്‍ത്തകരായ കെ.ടി സലീമും, രാധാകൃഷ്ണപിളളയും മറ്റ് സഹപ്രവര്‍ത്തകരും ഒക്കെ ചേര്‍ന്ന് ഇവരെ നാട്ടിലേക്ക് അയക്കുവാനുളള ശ്രമത്തിലാണ്.എത്രയും പെട്ടെന്ന് ലെനിന്റെ സഹോദരിക്കും ഭര്‍ത്താവിനും നാട്ടിലേക്ക് മടങ്ങാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.നമ്മുക്ക് പ്രിയപ്പെട്ടവര്‍ മരണപ്പെടുമ്പോള്‍ അവര്‍ മരിച്ചുവെന്ന് നാം പൊരുത്തപ്പെടുന്നത്,മരണപ്പെട്ടവരുടെ മൃതശരീരം കാണുമ്പോഴാണ്.അതിനുളള അവകാശം പോലും ഇന്ന് പ്രവാസികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.അല്ലെങ്കില്‍ നഷ്ടപ്പെടു ത്തിയിരിക്കുന്നു.നമ്മളെ സംരക്ഷിക്കാന്‍ നമ്മുടെ മൗലികവകാശത്തെ നിഷേധിക്കാ തിരിക്കുവാന്‍ നമ്മള്‍ വിശ്വവസിച്ച് അധികാരത്തില്‍ കയറ്റിയവര്‍ തന്നെ അതൊക്കെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഒരു കാര്യം മാത്രം ഓര്‍ത്തുകൊളളുക.ഇന്ന് പ്രവാസികള്‍ അനുഭവിക്കുന്ന കണ്ണുനീരിന് ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ കണക്ക് പറയേണ്ടി വരും.

അഷറഫ് താമരശ്ശേരി

Exit mobile version