വഴിയില്‍ കിടന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്‌കരിച്ച് കുരുന്നുകള്‍, നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം, കരുണ എന്നിവയൊക്കെ പകരം വെയ്ക്കാന്‍ ഇല്ലാത്തത് ആണെന്ന് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി, വീഡിയോ

തിരുവനന്തപുരം: വഴിയില്‍ ചത്തുകിടക്കുന്ന മൃഗങ്ങളെയോ പക്ഷികളെയോ ചിലപ്പോള്‍ പലരും ഒന്നു നോക്കുക പോലുമില്ല. മൃതദേഹം റോഡില്‍ അഴുകി കാലങ്ങളോളം ചിലപ്പോള്‍ അങ്ങനെ തന്നെ കിടക്കും.

ആ മൃതദേഹം റോഡിന് വശത്തേക്ക് എടുത്ത് മാറ്റാന്‍ പോലും പലരും നില്‍ക്കാറില്ല. ഇങ്ങനെയുള്ള സമൂഹത്തെ മനുഷ്യനെപോലെ തന്നെ മറ്റ് ജീവികളോടും സ്‌നേഹവും ദയയും കരുണയുമൊക്കെ വേണമെന്ന് പഠിപ്പിക്കുകയാണ് ഒരു കൂട്ടം കുരുന്നുകള്‍.

also read: ‘കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് ജനങ്ങള്‍ തന്നെ’; രോഷം പങ്കിട്ട് നടന്‍ സിദ്ദിഖിന്റെ പോസ്റ്റ്

വഴിയകരികില്‍ കിടന്ന പൂച്ചക്കുഞ്ഞിന്റെ ജഡം എടുത്തുകൊണ്ടുപോയി സംസ്‌കരിക്കുന്ന കുരുന്നുകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കുട്ടികളുടെ നല്ല പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും.

കുറ്റ്യാടി കായക്കൊടി എഎംയുപി സ്‌കൂളിലെ യുകെജി യിലെയും ഒന്നാം ക്ലാസിലെയും കുരുന്നുകളാണ് പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്‌കരിച്ചത്. നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം, കരുണ എന്നിവയൊക്കെ പകരം വെയ്ക്കാന്‍ ഇല്ലാത്തത് ആണ്. സഹജീവികളോടുള്ള സ്‌നേഹാഭിമുഖ്യം ആണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വിഭിന്നരാക്കുന്നത്. ഈ കരുതലുമായി മുന്നോട്ട് പോകുക. മന്ത്രി ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വഴിയില്‍ കിടന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്‌കരിച്ച് കുറ്റ്യാടി കായക്കൊടി എ.എം.യു.പി സ്‌കൂളിലെ യു.കെ.ജി യിലെയും ഒന്നാം ക്ലാസിലെയും കുരുന്നുകള്‍.

കുഞ്ഞുങ്ങളെ, നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം, കരുണ എന്നിവയൊക്കെ പകരം വെയ്ക്കാന്‍ ഇല്ലാത്തത് ആണ്. സഹജീവികളോടുള്ള സ്‌നേഹാഭിമുഖ്യം ആണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വിഭിന്നരാക്കുന്നത്. ഈ കരുതലുമായി മുന്നോട്ട് പോകുക. സ്‌നേഹം

Exit mobile version