എസ്എസ്എല്‍സി പരീക്ഷാ ഫലം; 99.5 ശതമാനം വിജയം, 61449 പേർക്ക് ഫുൾ ഈ പ്ലസ്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.

വിജയം കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും .1 ശതമാനം കുറവാണ്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം. 61449 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

പാല, മാവേലക്കര വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം. ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍.

Exit mobile version