‘പരാതി ലഭിച്ചതുമുതല്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു, ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരിലെത്തിക്കാന്‍ കഴിയാത്തതില്‍ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്’; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കേരള പോലീസ്

kerala police| bignewslive

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളാപോലീസിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നത്. കുട്ടിയെ കാണാതായ സംഭവത്തില്‍ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു വിമര്‍ശനങ്ങള്‍.

also read: മൂവാറ്റുപുഴ വൃദ്ധസദനത്തില്‍ രണ്ടാഴ്ചക്കിടെ അഞ്ച് മരണം, മരിച്ചവരുടെ കാല്‍ പൊട്ടിയൊഴുകി തൊലി അഴുകിപ്പോയ നിലയില്‍, മാരക അണുബാധയെന്ന് സംശയം,

ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. പരാതി ലഭിച്ചത് മുതല്‍ ഊര്‍ജിതമായ അന്വേഷണം നടത്തിയെന്നും രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.

അഞ്ചുവയസ്സുകാരിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് പൊലീസിന്റെ വിശദീകരണം. കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കാനാവാത്തതില്‍ മറ്റു മനുഷ്യരെ പോലെ ഓരോ പൊലീസ് ഉദ്യോഗസ്ഥനും വേദനയാണ് എന്നും പൊലീസ് വിശദീകരിച്ചു.

also read: ‘രാഹുല്‍ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ’ ഹരിയാനയിലെ ഗ്രാമീണ സ്ത്രീകളോട് സോണിയ ഗാന്ധി! വൈറല്‍ വീഡിയോ

പോലീസിന്റെ പ്രതികരണം

കണ്ണീര്‍പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ് .. ഇന്നലെ വൈകുന്നേരം 7 മണിക്ക് പരാതി ലഭിക്കുന്നതുമുതല്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

CCTV ദൃശ്യങ്ങള്‍ ശേഖരിച്ചു പരമാവധി വേഗത്തില്‍ പ്രതിയെ തിരിച്ചറിയാനായി. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരിലെത്തിക്കാന്‍ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ ഞങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Exit mobile version