കോവിഡ്; പ്രവാസലോകത്ത് ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം, മരിച്ചത് കൊല്ലം സ്വദേശി

കുവൈറ്റ് സിറ്റി: കോവിഡ് 19 വൈറസ് ബാധിച്ച് കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം കല്ലട തെക്കേമുറി തോമസ് വര്‍ഗീസ് ആണ് കോവിഡ് ബാധിച്ചു മരിച്ചത്. വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

അറുപത് വയസ്സായിരുന്നു. കോവിഡ് ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനഫലം വന്നപ്പോള്‍ കോവിഡ് പോസിറ്റീവായിരുന്നു. അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിന് പിന്നാലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

ഭാര്യ: പൊന്നമ്മ മക്കള്‍: ഷിബി, പ്രിന്‍സി. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും. നിരവധി മലയാളികളാണ് ഇതിനോടം കോവിഡ് 19 വൈറസ് ബാധിച്ച് പ്രവാസ ലോകത്ത് മരിച്ചുവീണത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും ഗള്‍ഫ് നാടുകളില്‍ കോവിഡ് പടരുകയാണ്.

Exit mobile version