കോവിഡ്; പ്രവാസ ലോകത്ത് ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: കോവിഡ് 19 വൈറസ് ബാധിച്ച് കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മണിമല കടയനിക്കാട് സ്വദേശി സിബി കളപുരയ്ക്കല്‍ ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് സിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവെ ആരോഗ്യനില വഷളായി. അദാന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

ബഹ്ബെഹാനി കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും ശവസംസ്‌കാരം. ഇതോടെ കുവൈറ്റില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 41 ആയി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്ക്തമാക്കുമ്പോഴഉം ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. മലയാളികളടക്കം നിരവധി പേരാണ് ഇതിനോടകം വൈറസ് ബാധിച്ച് മരിച്ചത്.

Exit mobile version