കൊവിഡ് 19; ഗള്‍ഫില്‍ പുതുതായി 6700 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, മരണ സംഖ്യ 840 ആയി

ദുബായ്: ഗള്‍ഫില്‍ പുതുതായി 6700 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി എഴുപത്തി ആറായിരം കവിഞ്ഞു. ഇതുവരെ 840 പേരാണ് ഗള്‍ഫില്‍ വൈറസ് ബാധമൂലം മരിച്ചത്.

സൗദിയില്‍ കഴിഞ്ഞ ദിവസം 15 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ സൗദിയില്‍ മരണസംഖ്യ 379ആയി ഉയര്‍ന്നു. വൈറസ് ബാധിതരുടെ എണ്ണം 70,000 കവിഞ്ഞു. കുവൈറ്റില്‍ 10 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 148 ആയി. യുഎഇയില്‍ മൂന്നും ഖത്തറില്‍ രണ്ടും ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഓരോ രോഗികള്‍ വീതവുമാണ് മരിച്ചത്.

വൈറസ് ബാധിതരുടെ എണ്ണം ഖത്തറില്‍ നാല്‍പത്തി രണ്ടായിരവും യുഎഇയില്‍ ഇരുപത്തി എണ്ണായിരവും കുവൈറ്റില്‍ ഇരുപതിനായിരവും കവിഞ്ഞു. ഒമാനില്‍ 463 പേര്‍ക്കും ബഹ്‌റൈനില്‍ 360 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ ദിവസം നാലായിരത്തിലേറെ പേരാണ് ഗള്‍ഫില്‍ രോഗമുക്തി നേടിയത്. ഇതോടെ ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 76,000 കവിഞ്ഞു.

Exit mobile version