കണ്ണൂര്‍ സ്വദേശി കൊറോണ ബാധിച്ച് കുവൈറ്റില്‍ മരിച്ചു

കുവൈറ്റ് സിറ്റി: കൊറോണ ബാധിച്ച് കണ്ണൂര്‍ സ്വദേശി കുവൈറ്റില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ കൂരാറ അഷ്‌റഫ് എരഞ്ഞൂല്‍ (51) ആണ് മരിച്ചത്. കൊറോണ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കുവൈറ്റിലെ അമീരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മുബാറകിയയില്‍ റെസ്റ്റാറന്റ് നടത്തുകയായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കള്‍: അജ്മല്‍ (കുവൈത്ത്), അനസ്, റന. പരേതനായ എരഞ്ഞോള്‍ ഇബ്രാഹിമിന്റെയും മറിയമിന്റെയും മകനാണ് സഹോദരങ്ങള്‍: നാസര്‍, ബഷീര്‍, ഹാരിസ്, മനാഫ്, സാജിദ്, റഹിമ, സൗജത്ത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും ഗള്‍ഫ് രാജ്യങ്ങളും കൊറോണയുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ്. നിരവധി പ്രവാസി മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനോടകം കൊറോണ ബാധിച്ച് മരിച്ചത്. മലപ്പുറം സ്വദേശിയും കഴിഞ്ഞദിവസം കൊറോണബാധിച്ച് കുവൈറ്റില്‍ മരണപ്പെട്ടിരുന്നു.

മുന്നിയൂര്‍ വെളിമുക്ക് സ്വദേശി മണക്കടവന്‍ സൈദലവി (56) ആണ് വ്യാഴാഴ്ച മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം.

Exit mobile version