കുവൈറ്റില്‍ ഗതാഗത നിയമം ലംഘിച്ചാല്‍ വാഹനവും ലൈസന്‍സും കണ്ടുകെട്ടും

ഗുരുതരമായ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ യാതൊരു പരിഗണനയും നല്‍കാതെ നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയം പൊതുജന സുരക്ഷാ വിഭാഗം എല്ലാ ഗതാഗത ഓഫീസുകളിലും രേഖാമൂലം നല്‍കിയിട്ടുള്ള നിര്‍ദേശം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഗതാഗത നിയമം ലംഘിക്കുന്നവരുടെ വാഹനവും ഡ്രൈവിങ് ലൈസന്‍സും കണ്ടുകെട്ടാന്‍ ആഭ്യന്തര മന്ത്രാലയം ഗതാഗതവിഭാഗം ഉത്തരവിട്ടു. അസി അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായെഗ് ആണ് ഉത്തരവിട്ടത്.

ഗുരുതരമായ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ യാതൊരു പരിഗണനയും നല്‍കാതെ നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയം പൊതുജന സുരക്ഷാ വിഭാഗം എല്ലാ ഗതാഗത ഓഫീസുകളിലും രേഖാമൂലം നല്‍കിയിട്ടുള്ള നിര്‍ദേശം. ഇതനുസരിച്ച് വാഹനം ഓടിക്കുന്ന സ്വദേശികളും വിദേശികളും അടക്കമുള്ളവര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് യാതൊരു പരിഗണനയും ലഭിക്കില്ലെന്നും പൊതുജങ്ങള്‍ക്കുള്ള മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്താനും ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കുടിയേറ്റ വിഭാഗം മേധാവി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കാനും നിലവിലുള്ള പഴുതുകള്‍ അടച്ച് ഏറ്റവും പര്യാപ്തമായ നയം നടപ്പാക്കാനും തീരുമാനിച്ചു.

Exit mobile version