കൊവിഡ് 19; യുഎഇയില്‍ വൈറസ് ബാധിതരുടെ എണ്ണം 6000 കടന്നു

ദുബായ്: യുഎഇയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 6000 കടന്നു. കഴിഞ്ഞ ദിവസം 477 പേരുടെ പരിശോധനാഫലം പോസിറ്റീവായതോടെ വൈറസ് ബാധിതരുടെ എണ്ണം 6302 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 37 പേരാണ് ഇവിടെ മരിച്ചത്. ഇതുവരെ 1188 പേര്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്.

അതേസമയം വൈറസ് ബാധമൂലം യുഎഇയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ് അറിയിച്ചു. യുഎഇയിലുള്ള ഏത് രാജ്യക്കാരായാലും അവരെ സംരക്ഷിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

വൈറസ് ബാധമൂലം കുടുബാംഗത്തെ നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങാവാനും അവരുടെ വേദനകളെ അതിജീവിക്കാന്‍ പ്രാപ്തമാക്കാനുമാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് എമിറേറ്റ്‌സ് റെഡ് ക്രസന്റ് ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹിയും പറഞ്ഞത്. പ്രിയപ്പെട്ടവരെ നഷ്ടമായ വേദനയില്‍ നിന്ന് കരകയറാന്‍ കുടുബാംഗങ്ങളെ പ്രാപ്തമാക്കുന്ന എല്ലാ സഹായവും എമിറേറ്റ്‌സ് റെഡ് ക്രസന്റ് അവര്‍ക്ക് നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിത്.

Exit mobile version