സൗദി അറേബ്യയിൽ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു

അബഹ: സൗദി അറേബ്യയിലെ തെക്കൻ നഗര പ്രദേശമായ അബഹയിൽ മലയാളിയായ നഴ്‌സ് ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലെ പുനലൂർ കരവാളൂരിലെ ലിജി ഭവനിൽ ലിജി സീമോനാ(31)ണ് ആത്മഹത്യ ചെയ്തത്. അബഹയിൽ മെറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു ലിജി. ലീവിന് കേരളത്തിൽ പോയി മടങ്ങിവന്നിട്ട് രണ്ട് മാസമേ ആയിരുന്നുള്ളൂ.

ലിജി കഴിഞ്ഞ കുറച്ച് നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദരോഗത്തിനും ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. രണ്ടര വയസ്സുള്ള ഏക മകൾ ഇവാനയും വർക്ക്‌ഷോപ്പ് ജീവനക്കാരനായ ഭർത്താവ് സിബി ബാബുവും അബഹയിൽ ഉണ്ട്. പിതാവ് സീമോൺ, മാതാവ് ലിസ്സി, സഹോദരി സിജി എന്നിവർ നാട്ടിലാണ്.

Exit mobile version