കോവിഡ് ബാധിച്ച് യുഎസിൽ രണ്ട് മലയാളികൾ മരിച്ചു; മരിച്ചത് പത്തനംതിട്ട, എറണാകുളം സ്വദേശികൾ

ന്യൂയോർക്ക്: കൊറോണ ബാധിച്ച് യുഎസിൽ രണ്ട് മലയാളികൾ മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (43) എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവൽ (85) എന്നിവരാണ് മരിച്ചത്.

തോമസ് ഡേവിഡ് ന്യൂയോർക്കിലായിരുന്നു താമസം. എറണാകുളം സ്വദേശി കുഞ്ഞമ്മ സാമുവൽ ന്യൂജഴ്‌സിയിൽ വെച്ചാണ് മരിച്ചത്. തോമസ് ഡേവിഡ് ന്യൂയോർക്ക് മെട്രോപൊലിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. മാർച്ച് 23നാണ് കൊറോണ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഒരാഴ്ചയിലേറേയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.

Exit mobile version