വിചിത്രവാദവുമായി മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ യുഎഇ പൗരന്‍

കാര്‍ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റതിനാല്‍ താല്‍കാലികമായി ഓര്‍മ നശിച്ചു പോകുന്ന അസുഖമുണ്ടെന്നും പൊലീസിനോട് കുറ്റം സമ്മതിച്ചത് ഇപ്പോള്‍ ഓര്‍മയില്ലെന്നുമാണ് പ്രതി കോടതിയില്‍ വാദിച്ചിരിക്കുന്നത്

അബുദാബി: മയക്കുമരുന്ന് ശേഖരവുമായി അറസ്റ്റിലായ യുഎഇ പൗരന്‍ കഴിഞ്ഞുപോയതൊന്നും ഓര്‍മ്മയില്ലെന്ന് കോടതിയില്‍. കാര്‍ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റതിനാല്‍ താല്‍കാലികമായി ഓര്‍മ നശിച്ചു പോകുന്ന അസുഖമുണ്ടെന്നും, പൊലീസിനോട് കുറ്റം സമ്മതിച്ചത് ഇപ്പോള്‍ ഓര്‍മയില്ലെന്നുമാണ് പ്രതി കോടതിയില്‍ വാദിച്ചിരിക്കുന്നത്. കൂടാതെ രോഗത്തിന്റെ ചില ഘട്ടങ്ങളില്‍ രാവിലെ ചെയ്ത കാര്യങ്ങള്‍ പോലും മറന്നുപോകുമെന്ന് വാദിച്ച പ്രതി തന്റെ ചികിത്സയുടെ രേഖകളും കോടതിയില്‍ അറിയിച്ചു.

അറസ്റ്റിലായിരിക്കുന്ന യുവാവ് മയക്കുമരുന്ന് ശേഖരിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ അന്ന് ഇയാള്‍ പോലീസിനോടും പ്രോസിക്യൂഷനോടും പറഞ്ഞത് തന്റെ സ്വകാര്യ ഉപയോഗത്തിനുള്ളതാണെന്നും ആര്‍ക്കും മയക്കുമരുന്ന് വിറ്റിട്ടില്ലെന്നുമാണ്.

2008ല്‍ ഉണ്ടായ വാഹനാപകടം ഭാഗികമായി ഓര്‍മ നഷ്ടപ്പെടുന്ന അസുഖത്തിന് കാരണമായെന്നും ഇയാള്‍ വാദിച്ചു. കൂടാതെ അപകടത്തെത്തുടര്‍ന്ന് തലച്ചോറില്‍ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയെന്നും തലച്ചോറിന്റെ അല്‍പ ഭാഗം എടുത്ത് മാറ്റിയിട്ടുണ്ടെന്നും ഇയാള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനും കോടതിയെ അറിയിച്ചു.

Exit mobile version