കരിപ്പൂരിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ വിമാനം ഡിസംബര്‍ അഞ്ചിനെത്തും; ആദ്യവിമാനം ജിദ്ദയില്‍ നിന്നും

നേരത്തേ, ഡിസംബര്‍ നാലിന് റിയാദില്‍നിന്നായിരുന്നു ആദ്യവിമാനം നിശ്ചയിച്ചിരുന്നത്.

കരിപ്പൂര്‍: വീണ്ടും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ആരംഭിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം ഡിസംബര്‍ അഞ്ചിനെത്തും. ആദ്യവിമാനം ജിദ്ദയില്‍നിന്ന് പുലര്‍ച്ച മൂന്നിന് പുറപ്പെട്ട് 11.10ന് കരിപ്പൂരിലെത്തും.

നേരത്തേ, ഡിസംബര്‍ നാലിന് റിയാദില്‍നിന്നായിരുന്നു ആദ്യവിമാനം നിശ്ചയിച്ചിരുന്നത്. വിമാനം 12.50ന് തിരിച്ച് ജിദ്ദയിലേക്ക് പുറപ്പെടും. ഡിസംബര്‍ അഞ്ചിന് ജിദ്ദയില്‍നിന്നുള്ള ആദ്യവിമാനം കരിപ്പൂരില്‍ ഇറങ്ങുമെന്ന് എംകെ രാഘവന്‍ എംപിയും അറിയിച്ചു.

ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് സൗദിയിലേക്ക് നടത്തുക. ജിദ്ദയിലേക്ക് അഞ്ചും റിയാദിലേക്ക് രണ്ടും സര്‍വീസുകളാണ് ഉണ്ടാകുക. ടിക്കറ്റ് ബുക്കിങ് ഉടന്‍ ആരംഭിക്കും. ജിദ്ദയിലേക്ക് തിങ്കള്‍, ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലും റിയാദിലേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് സര്‍വീസ്.

Exit mobile version