ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നത് തെറ്റല്ല ; കെ മുരളീധരന്‍

പക്ഷെ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളില്‍ ജയിക്കേണ്ടതുണ്ടെന്നും കെ മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.

കോഴിക്കോട്: മൂന്നാം സീറ്റില്‍ ലീഗിനെ പിന്തുണച്ച് കെപിസിസി പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ കെമുരളീധരന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസിനും കൂടുതല്‍ സീറ്റ് മുന്‍കാലങ്ങളില്‍ നല്‍കിയിരുന്നു. പക്ഷെ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളില്‍ ജയിക്കേണ്ടതുണ്ടെന്നും കെ മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.

സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് സിറ്റിംഗ് എംപിമാരെ പരിഗണിച്ചേക്കും. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്.സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് കെപിസിസി നിര്‍ദ്ദേശമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

Exit mobile version