‘കോണ്‍ഗ്രസിന് കെ കരുണാകരന്റെ മക്കളെ വേണ്ടെന്ന കാര്യം അധികം വൈകാതെ തന്നെ മുരളീധരന് മനസ്സിലാവും, ഒരു പരവതാനി വിരിച്ചിട്ടാണ് ഞാന്‍ ബിജെപിയിലേക്ക് വന്നത്’ ; പദ്മജ വേണുഗോപാല്‍

പത്തനംതിട്ട: കോണ്‍ഗ്രസിന് കെ കരുണാകരന്റെ മക്കളെ വേണ്ടെന്ന കാര്യം അധികം വൈകാതെ തന്നെ കെ മുരളീധരന് മനസ്സിലാകുമെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍. മുരളീധരന് വേണ്ടി ഒരു പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് വന്നതെന്നും പദ്മജ പറഞ്ഞു.

എല്ലാം വൈകി ചിന്തിക്കുന്നയാളാണ് തന്റെ സഹോദരനെന്നും കെ കരുണാകരന്റെ മകളായതുകൊണ്ട് രണ്ടാം നിരയില്‍ കസേരയില്‍ ഒരുമൂലയ്ക്ക് ഇരുത്തിയെന്നും പത്തനംതിട്ടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി റാലിയില്‍ സംസാരിക്കവെ പദ്മജ പറഞ്ഞു.

also read:അടുത്ത മാസം വിവാഹം നടക്കാനിരിക്കെ നഴ്‌സായ യുവതി തീകൊളുത്തി മരിച്ചു;സംഭവം കോഴിക്കോട്

സ്ത്രീകളെ അപമാനിക്കുക വേദനിപ്പിക്കുക എന്നിവയാണ് എന്നും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിട്ടുള്ളത്. തന്റെ കുടുംബം ഭാരതമാണെന്ന മോഡിജിയുടെ വാക്കുകള്‍ കേട്ടപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബത്തില്‍ അംഗമാകാന്‍ താന്‍ തീരുമാനിച്ചതെന്നും പദ്മജ പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണം കിട്ടുന്നത് ആരുടെ ഭാഗത്തുനിന്നായാലും അതിനൊപ്പം നില്‍ക്കുകയെന്നത് നമ്മുടെ കടമയാണ്. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടണമെന്ന് തീരുമാനിച്ചപ്പോള്‍ പലരും വിളിച്ചുവെന്നും എന്നാല്‍ വിളിക്കാത്ത ഒരാളുണ്ടെന്നും അത് ആരെന്ന് താന്‍ പിന്നീട് പറയുമെന്നും പദ്മജ കൂട്ടിച്ചേര്‍ത്തു.

Exit mobile version