എഞ്ചിന്‍ തകര്‍ന്ന യുദ്ധവിമാനം ഹൈവേയില്‍ ഇടിച്ചിറക്കുന്നതിനിടെ കത്തിയമര്‍ന്നു; പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെട്ട് പൈലറ്റ്; അമ്പരന്ന് റോഡിലെ യാത്രക്കാര്‍; വീഡിയോ വൈറല്‍!

കാലിഫോര്‍ണിയ: കണ്‍മുന്നില്‍ ഒരു യുദ്ധവിമാനം ക്തതിയമര്‍ന്നതിന് സാക്ഷികളായതിന്റെ അമ്പരപ്പിലാണ് കാലിഫോര്‍ണിയയിലെ ഹൈവേ നമ്പര്‍ 101-ലെ യാത്രക്കാര്‍. റോഡില്‍ വിമാനം ഇടിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കത്തിയമര്‍ന്നത്, തീയണക്കാനായി പണിപ്പെടുന്ന ഫയര്‍ഫോഴ്‌സും കത്തിത്തീര്‍ന്ന വിമാനവും സോഷ്യല്‍മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍.

ജര്‍മ്മനിക്ക് വേണ്ടി രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത പഴക്കമേറിയ യുദ്ധവിമാനം കത്തിയെരിയുന്ന വീഡിയോ കാണുന്നവര്‍ ആദ്യം ആശങ്കപ്പെടുന്നത് പൈലറ്റിനെക്കുറിച്ചാണ്. ഭാഗ്യവശാല്‍ ഒരു പോറല്‍പോലുമെല്‍ക്കാതെ അദ്ദേഹം രക്ഷപ്പെട്ടു.

കാലിഫോര്‍ണിയയിലെ ഹൈവേ നമ്പര്‍ 101 ലാണ് അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഹൈവേയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേ ഡിവൈഡറില്‍ ഇടിച്ചാണ് വിമാനത്തിന് തീ പിടിച്ചത്. ഏകദേശം 30 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള പൈലറ്റിന്റെ മനസാന്നിധ്യമാണ് കൂടുതല്‍ അപകടമുണ്ടാകാതെ രക്ഷിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ഹൈവേയിലെ മറ്റു യാത്രക്കാരാണ് വിമാനാപകടത്തില്‍ വിഡിയോ ചിത്രീകരിച്ചത്. രണ്ടാം ലോക മാഹായുദ്ധത്തില്‍ ജര്‍മനിക്ക് വേണ്ടി സേവനം അനുഷ്ഠിച്ച സിംഗിള്‍ എന്‍ജിന്‍ വിമാനമാണ് അപകടത്തില്‍ തകര്‍ന്നത്.

Exit mobile version