ഇതാണ് ജഡ്ജി..! വിധി പറയുന്നതിന് മുന്നേ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നാലെ ഓടി പിടികൂടി ഹീറോ ജഡ്ജി

വാഷിംഗ്ടണ്‍: കോടതി വിധി എല്ലാവരും നോക്കികാണുന്നത് ഭയഭക്തി ബഹുമാനത്തോടെയാണ്. ജഡ്ജിക്ക് നല്‍കുന്ന പ്രാധാന്യവും അങ്ങനെതന്നെ എന്നാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നാലെ ഓടിച്ചെന്ന് പിടികൂടിയ ജഡ്ജിയെ പറ്റി കേട്ടിട്ടുണ്ടോ..!

എന്നാല്‍ അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാഷിംഗ്ടണിലെ വിന്‍ലോക്കിലാണ് സോഷ്യല്‍ മീഡിയയെ ത്രസിപ്പിച്ച സംഭവം നടന്നത്.

ടാന്നര്‍ ജേക്കബ്‌സന്‍, ഹവാര്‍ഡ് എന്നീ പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ജഡ്ജി ഇവര്‍ ചെയ്ത കുറ്റത്തിനനുസരിച്ച് വിധി പുറപ്പെടുവിപ്പിക്കുകയും ചെയ്തു. എന്നാല്‍, വിധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇരുവരും ഇറങ്ങി ഓടുകയായിരുന്നു. തങ്ങളുടെ അടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവര്‍ ഓടിയത്. എന്നാല്‍, പ്രതികള്‍ ഓടുന്നത് കണ്ട ജഡ്ജി ആര്‍ഡബ്ല്യു ബസാര്‍ഡ് കോട്ടഴിച്ച് വെച്ച് പിന്നാലെ ഓടുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.

ഇത്തരത്തില്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരും ഇറങ്ങി ഓടുന്നത് രണ്ടാമത്തെ പ്രവാശ്യമാണെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ നിന്ന് ഇറങ്ങി ഓടിയതിന് ഹവാര്‍ഡിന് $50,000 യുഎസ് ഡോളറും ടാന്നര്‍ ജേക്കബ്‌സണിന് $100,000 യുഎസ് ഡോളറുമാണ് പിഴ ചുമത്തിയിരിക്കുന്നത്. എന്തായാലും പ്രതികളെ ഓടിച്ചിട്ട് പിടികൂടിയ ജഡ്ജി ഒറ്റ രാത്രി കൊണ്ട് അമേരിക്കയില്‍ ഹീറോയായി മാറിയിരിക്കുകയാണ്.

Exit mobile version