ക്രിമിയക്കടുത്ത് ചരക്കു കപ്പലുകള്‍ക്ക് തീപിടിച്ച സംഭവം; മരിച്ചവരുടെ എണ്ണം പത്തായി

അപകടം സംഭവിച്ച കപ്പലിലെ ജീവനക്കാര്‍ ഇന്ത്യ, ടര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്

മോസ്‌കോ: ക്രിമിയക്കടുത്ത് ചരക്കു കപ്പലുകള്‍ക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം പത്തായി. പതിന്നാലുപേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള പ്രധാന ജലഗതാഗത പാതയായ കെര്‍ഷ് സ്‌ട്രെയ്റ്റിലാണ് അപകടമുണ്ടായത്. ഒരു കപ്പലില്‍ നിന്നും മറ്റൊരു കപ്പലിലേക്ക് വാതകം മാറ്റുന്നതിനിടയിലാണ് തീ പടര്‍ന്ന് പിടിച്ചത്.

അപകടം സംഭവിച്ച കപ്പലിലെ ജീവനക്കാര്‍ ഇന്ത്യ, ടര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. എട്ട് ഇന്ത്യക്കാരും ഒമ്പത് ടര്‍ക്കിഷ് പൗരന്മാരും അടക്കം 17പേരാണ് ക്യാന്‍ഡി എന്ന കപ്പലില്‍ ഉണ്ടായിരുന്നത്. മാന്‍ട്രോ എന്ന കപ്പലില്‍ ഏഴ് ഇന്ത്യാക്കാരും എട്ട് ടര്‍ക്കിഷുകാരും ഒരു ലിബിയക്കാരനുമടക്കം പതിനഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഏഴുപേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.

Exit mobile version