ഫോണിന്റെ പാസ്‌വേഡ് നല്‍കിയില്ല; രോഷാകുലയായ യുവതി ഭര്‍ത്താവിനെ തീക്കൊളുത്തി, യുവാവിന് ദാരുണാന്ത്യം

ഫോണിന്റെ പാസ്വേഡ് നല്‍കാത്തതിന് കലിപൂണ്ട ഭാര്യ ഭര്‍ത്താവിനെ തീക്കൊളുത്തി കത്തിച്ചു. 26 വയസുള്ള യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.

തന്റെ ഫോണിന്റെ പാസ്വേഡ് ഭാര്യ ചോദിച്ചപ്പോള്‍ നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായിരുന്നില്ല. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുകളില്‍ നിന്നപ്പോളാണ് ഭാര്യ പാസ്വേഡ് അയാളോട് ചോദിച്ചത്. തരാന്‍ കഴിയില്ല എന്ന് പറഞ്ഞതോടെ കലഹം മൂത്തു. ഇതിനെ തുടര്‍ന്ന് താഴെയിറങ്ങിയ ഭര്‍ത്താവ് യുവതിയെ തല്ലുകയും ചെയ്തു.

ഇതില്‍ ദേഷ്യം വന്നാണ് കാഹ്യാനി എന്ന യുവതി പെട്രോളെടുത്ത് ഭര്‍ത്താവിന്റെ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. വീടിന് ഉള്ളില്‍ നിന്നും തീയും പുകയും വരുന്നത് കണ്ട് ഓടിയെത്തിയ അയല്‍ക്കാരാണ് തീയണച്ചത്. അയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 80 ശതമാനത്തോളം കത്തിയ അയാള്‍ രണ്ടു ദിവസങ്ങള്‍ക്ക് സേഷം മരണപ്പെടുകയായിരുന്നു.

Exit mobile version