ഇലക്ട്രോണിക് ബൈക്കില്‍ നിന്നും തീപടര്‍ന്നുകയറി, 27കാരനായ മധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ന്യൂഡല്‍ഹി: ഇലക്ട്രോണിക് ബൈക്കില്‍ നിന്നും തീപടര്‍ന്നുകയറിയുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകന് ന്യൂയോര്‍ക്കില്‍ ദാരുണാന്ത്യം. 27കാരനായ ഫസീല്‍ ഖാന്‍ ആണ് മരിച്ചത്. ന്യൂയോര്‍ക്കിലെ ഹാര്‍ലെമിലുള്ള സെന്റ് നിക്കോളാസ് അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്.

ഇലക്ട്രോണിക് ബൈക്കിലെ ലിഥിയം- അയോണ്‍ ബാറ്ററിയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഫസീലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

also read:യുപിയിലെ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; നാല് മരണം, അഞ്ചിലധികം പേര്‍ക്ക് പരിക്ക്

തീപടര്‍ന്നുകയറിയുണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. അപ്പാര്‍ട്ട്മെന്റിലെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടര്‍ന്നത്. തുടര്‍ന്ന് ആളുകള്‍ ജനലുകളില്‍ നിന്നടക്കം ചാടി രക്ഷപ്പെടുകയായിരുന്നു.

ഫസീല്‍ ഖാന്‍ കൊളംബിയ ജേര്‍ണലിസം സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹെക്കിംഗര്‍ റിപ്പോര്‍ട്ട് എന്ന മാദ്ധ്യമത്തില്‍ ഡാറ്റ ജേര്‍ണലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

Exit mobile version