യുപിയിലെ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; നാല് മരണം, അഞ്ചിലധികം പേര്‍ക്ക് പരിക്ക്

പൊട്ടിത്തെറിയില്‍ അഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റതായും, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശ്: പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ കൗശാംബിയിലാണ് സംഭവം നടന്നത്. പൊട്ടിത്തെറിയില്‍ അഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റതായും, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

‘ഭാര്‍വാരിയിലെ ഒരു പടക്ക നിര്‍മ്മാണശാലയില്‍ തീപിടിത്തമുണ്ടായി. നാലുപേര്‍ മരണപ്പെടുകയും അഞ്ചിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫാക്ടറി ജനവാസ മേഖലയില്‍ നിന്ന് വളരെ അകലെയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്’ എസ്പി ബ്രിജേഷ് ശ്രീവാസ്തവ വ്യക്തമാക്കി.

Exit mobile version